Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയുടെ ഭൂതകാലം എന്നെ ബാധിക്കുന്നില്ല; ഒരുമിച്ച് അഭിനയിക്കാൻ തയാറെന്ന് ആമിർ

aamir-sunny ആമിർ, സണ്ണി

സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് ആമിർ ഖാൻ. മാധ്യമപ്രവർത്തകൻ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം വിവാദമായ പശ്ചാതലത്തിലാണ് ആമിറിന്റെ പ്രസ്താവന. സണ്ണിലിയോണിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിൽ ബൂപേധ്ര ചൗധരി നടത്തിയ അഭിമുഖം സോഷ്യൽമീഡിയയിൽ ഉൾപ്പടെ ചർച്ചയായിരുന്നു.

ആമിർ ഖാനുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യം വിമർശനമേറ്റുവാങ്ങിയിരുന്നു. നിങ്ങൾക്ക് ആമിറുമൊത്ത് അഭിനയിക്കാൻ താൽപ്പര്യമുണ്ട്, എന്നാൽ അമീറിന് അതിന് താൽപ്പര്യമില്ലെങ്കിൽ അത് തുറന്നുകാണിക്കുന്നത് നിങ്ങളുടെ മോശം ഇമേജിനെയല്ലേ എന്ന തരത്തിലായിരുന്നു ചോദ്യം.

ഇതിനുള്ള മറുപടി ആമിർ ഖാൻ തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞു, അഭിമുഖത്തിലുട നീളം സണ്ണി വ്യക്തിത്വം കാത്ത്സൂക്ഷിച്ചിരുന്നു. സണ്ണി പറഞ്ഞതു പോലെയുള്ള യെസ് തന്നെയാണ് എനിക്കും പറയാനുള്ളത്. എനിക്ക് സണ്ണിലിയോണുമായി അഭിനയിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, നിങ്ങളുടെ ഭൂതകാലമൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല. സന്തോഷമായിരിക്കൂ, എന്നാണ് ആമിർ കുറിച്ചത്.

അവതാരകനായ ബുപേന്ദ്ര ചൗധരിയ്ക്ക് സണ്ണിയുടെ ആദ്യകാല കരിയറിനെക്കുറിച്ച് മാത്രം അറിഞ്ഞാൽ മതിയായിരുന്നു. പോൺ സിനിമകളിലെ ആദ്യകാലത്തെ അനുഭവം, അതിൽ ഖേദമുണ്ടോ? ചെയ്തതൊക്കെ തെറ്റായിപ്പോയോ? ഇത്തരം ചോദ്യങ്ങൾ മാത്രമാണ് സണ്ണിയോട് അവതാരകൻ ചോദിച്ചത്. പ്രകോപനപരമായ ചോദ്യങ്ങളായിട്ടും മാന്യമായ രീതിയിൽ ചെറുപുഞ്ചിരിയോടെയാണ് സണ്ണി നേരിട്ടത്.

കഴിഞ്ഞകാല ജീവിതത്തിൽ താൻ ചെയ്തതാണ് തന്നെ ഈ നിലയിൽ വരെ എത്തിച്ചതെന്നും അതൊന്നും ഒരിക്കലും തെറ്റായിരുന്നെന്ന് തോന്നിയിട്ടില്ലെന്നും സണ്ണി പറഞ്ഞു. അശ്ലീലസിനിമകളിൽ അഭിനയിച്ചത് തെറ്റല്ല, ഒരു ഖേദവും തോന്നുന്നില്ല. സണ്ണി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.