സിനിമയിൽ ആക്ഷൻ വേഷങ്ങള്‍ ചെയ്യാനാണ് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ഏറെ ഇഷ്ടം. സാഹസിക രംഗങ്ങൾ ചെയ്യാന്‍ താരത്തിന് ഒരുമടിയുമില്ല.
മാർഷ്യൽ ആർട്സിൽ മികച്ച പരിശീലനം നേടിയിട്ടുള്ള താരത്തിന്റെ പോരാട്ടം ഐപിഎസ് ഉദ്യോഗസ്ഥരുമായായിരുന്നു. ഹൈദരാബാദിൽ ഐപിഎസ് ഉദ്യോഗസ്ഥരായി നിയമിതരായവർക്കൊപ്പമായിരുന്നു അക്ഷയ്‌യുടെ കിടിലൻ ഫൈറ്റ്.
വോളിബോളും ഗുസ്തിയുമൊക്കെയായി രസകരമായ അനുഭവമായിരുന്നു ഇവർക്കൊപ്പമെന്ന് അക്ഷയ് ട്വീറ്റ് ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥർക്കൊപ്പം ഫൈറ്റ് ചെയ്യുന്ന വിഡിയോയും അക്ഷയ് ആരാധകർക്കായി പങ്കുവച്ചു.
അക്ഷയ്‌യുടെ കിടിലൻ പെർഫോമൻസ് കണ്ട ഐപിഎസ് ഉദ്യോഗസ്ഥ മെറിൻ ജോസഫും ഈ വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.