Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെ രാത്രിയിലും അവർ കണ്ടു മുട്ടി !

kohli-anushka കോഹ്‌ലിയും അനുഷ്കയും . ചിത്രത്തിന് കടപ്പാട്– ഇന്ത്യൻ എക്സ്പ്രസ്

ഇനി കോഹ്‌ലിയുടെയും അനുഷ്കയുടെയും കാര്യത്തിൽ ആരും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. പ്രണയം പൊളിഞ്ഞാലും ഇല്ലെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. മുംബൈയിൽ ഇന്നലെ ഡിന്നറിന് ഇരുവരും ഒന്നിച്ചായിരുന്നു. മുംബൈയിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിലായിരുന്നു ഇരുവരുടെയും ഡിന്നർ.

kohli

പ്രണയം തകർന്നെന്നും ഇല്ലെന്നുമൊക്കെ പറഞ്ഞ് ഗോസിപ്പുകോളങ്ങളിൽ ചർച്ച അവസാനിക്കുന്നില്ലെങ്കിലും രണ്ടുപേരും ഇതിനെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിരുന്നില്ല. ഇരുവരും ഡിന്നർ കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും പാപ്പരാസികൾ ഇവരെ വളഞ്ഞുകഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം കോഹ്‌ലിയും അനുഷ്കയും വേറെ കാറുകളിലാണ് യാത്രതിരിച്ചത്.

anuskha

അനുഷ്കയെ പരിഹസിച്ചവർക്കെതിരെ പരസ്യമായി കോഹ്‍ലി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. അതിന് ശേഷവും അനുഷ്ക യാതൊന്നും പ്രതികരിച്ച് കണ്ടില്ല. ട്വന്റി20 മത്സരങ്ങൾക്കിടയിൽ രണ്ടുപേരും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

പ്രശ്നങ്ങൾ മറന്ന് കോഹ്‌ലിയും അനുഷ്കയും അടുക്കുന്നുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഈ കൂടിക്കാഴ്ച.

Your Rating: