Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലിയ്ക്ക് കത്രീനയെ പേടി

salman-lulia-kartina

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറെന്ന വിശേഷണം അവസാനിപ്പിക്കുവാന്‍ സല്‍മാൻ ഖാൻ തീരുമാനിച്ചിരിക്കുന്നു. പത്തു കൊല്ലത്തിലേറെയായിക്കാണും ഇങ്ങനെ പറഞ്ഞു കേൾക്കുവാൻ തുടങ്ങിയിട്ടെങ്കിലും കാര്യങ്ങൾ ഇത്തവണ അൽപം സീരിയസ് ആണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കാരണം സൽമാൻ അദ്ദേഹത്തിന്റെ അമ്മയ്ക്ക് വാക്കു കൊടുത്തുവത്രേ. സൽമാന് അമ്മയുമായുള്ള അടുപ്പമറിയാവുന്നവർ ഇക്കാര്യം സത്യമാണെന്ന് സമ്മതിക്കുന്നു.

പ്രായമായ അമ്മയുടെ ആവശ്യം അനുസരിക്കുവാൻ തന്നെയാണ് സൽമാന്റെ തീരുമാനം. ഈ വർഷം അവസാനം കാമുകി ലുലിയ വന്തൂറിനെ സൽമാൻ ജീവിതസഖിയാക്കുമെന്നാണ് സൂചന. അതുകൊണ്ട് അമ്പതുകാരനായ സൽമാന്റെ കല്യാണത്തിനായി കാത്തിരിക്കുന്ന ആരാധക പക്ഷത്തിന് ഇത്തവണ നിരാശരാകേണ്ടി വരില്ലെന്ന് കരുതാം. റൊമാനിയക്കാരിയായ മോഡലാണ് ലുലിയ.

എന്നാൽ ലുലിയ ഇപ്പോൾ ആകെ ടെൻഷനില്‍ ആണ്. അത് കല്യാണമടുത്തതിന്റെ ടെൻഷൻ അല്ല. അതിന് കാരണം കത്രീനയാണ്. സൽമാനുമായി പിരിഞ്ഞാണ് കത്രീന രൺബീറിന് പുറകെ പോയതെങ്കിലും ആ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. മാത്രമല്ല രൺബീറുമായി അടിച്ച് പിരിഞ്ഞപ്പോഴും കത്രീനയ്ക്ക് ആശ്വാസമായി എത്തിയത് സൽമാൻ ആയിരുന്നു.

കത്രീനയുമായുള്ള സൽമാന്റെ ഈ അടുപ്പമാണ് ലുലിയയുടെ പേടി വർധിപ്പിച്ചിരിക്കുന്നത്. സൽമാനോട് ഇക്കാര്യം ലുലിയ സൂചിപ്പിക്കുകയും ചെയ്തെന്ന് റിപ്പോർട്ട് ഉണ്ട്. പേടിക്കാനായി ഒന്നുമില്ലെന്നും നല്ലൊരു സുഹൃത്ത് മാത്രമാണ് തനിക്ക് കത്രീനയെന്നുമായിരുന്നു സൽമാന്റെ മറുപടി.

ആഘോഷങ്ങളുടെയും വിവാദങ്ങളുടെയും ജീവിതമായിരുന്നു സൽമാന് എന്നും. അതിലേറ്റവും വലുത് വഴിയിലുറങ്ങിക്കിടന്നയാൾക്ക് നേരെ വാഹനമോടിച്ച് കയറ്റി കൊന്ന കേസായിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ വർഷമാണ് സൽമാൻ കേസിൽ നിന്ന് മുക്തനായത്. ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ടാൽ കല്യാണം ഉടനുണ്ടാകുമെന്ന് സൽമാൻ പറഞ്ഞിരുന്നുവെങ്കിലും കല്യാണം സംബന്ധിച്ചുള്ള കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്തായാലും സല്ലുവിന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കട്ടെ എന്ന പ്രാർത്ഥനയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. 

Your Rating: