Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ചുംബനങ്ങളും വ്യാജം, ഒന്നു മാത്രം ഒറിജിനൽ: കാജൽ അഗർവാൾ

kajal

സിനിമയില്‍ കാണുന്ന പല ലിപ്‌ലോക്ക് ചുംബനങ്ങളും തട്ടിപ്പാണെന്ന് നടി കാജൽ അഗർവാൾ. ഇക്കാര്യത്തിൽ പ്രേക്ഷകരെ സമർഥമായി പറ്റിക്കുകയായിരുന്നുവെന്ന് നടി പറയുന്നു.

ഒരുകാര്യത്തിലും നടിക്ക് ഉറച്ച തീരുമാനമുണ്ട്. നായകനുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ തിരക്കഥയിൽ അത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ മാത്രമാണ് അഭിനയിക്കൂ എന്നും കാജൽ പറഞ്ഞു.

kajal-liplock

എന്നാൽ ബോളിവുഡ് ചിത്രമായ ദോ ലഫ്സോം കി കഹാനി എന്ന സിനിമയിൽ രൺദീപ് ഹൂഡയുമായുള്ള ചുംബനരംഗം ഒറിജിനൽ ആയിരുന്നെന്നും നടി വ്യക്തമാക്കി. ‘തിരക്കഥ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രമാണ് അത്തരമൊരു രംഗത്തിൽ അഭിനയിച്ചത്. കണ്ണുകാണാത്ത ഒരു പെൺകുട്ടിയോട് സ്നേഹം അറിയിക്കാൻ അങ്ങനെ ഒരു ചുംബനം ആവശ്യമായിരുന്നു.–കാജൽ പറഞ്ഞു.

kajal-liplock

ബ്ലാക് എന്ന ചിത്രത്തിലെ റാണി മുഖർജിയുടെ കഥാപാത്രമാണ് ഈ സിനിമയിൽ തനിക്ക് പ്രചോദനമായതെന്നും നടി പറയുന്നു.

kajal lip kiss scenes shooting

സൂര്യ സയാമീസ് ഇരട്ടയായി അഭിനയിച്ച മാട്രാൻ എന്ന സിനിമയിലെ ലിപ് ലോക്ക് ചുംബനവും തട്ടിപ്പായിരുന്നു. കാജൽ-സൂര്യ ലിപ് ലോക്ക് സീൻ ക്രോമ സ്ക്രീന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Your Rating: