Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദും നസ്രിയയും ലണ്ടനിൽ !

fahad-nazriya

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഫഹദ് ഈ വർഷം ഒരേഒരു മലയാളചിത്രത്തിൽ മാത്രമാണ് കരാ‍ർ ഒപ്പിട്ടിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2013ൽ അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ ഫഹദിനെ തന്നെ നായകനാക്കി ആമി എന്ന ഹ്രസ്വചിത്രം അൻവർ ഒരുക്കിയിരുന്നു.

മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ ഫഹദ്. ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നയൻതാരയും ശിവകാർത്തിയേകനുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സിനിമയിൽ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. എന്തായാലും തൽക്കാലം സിനിമയിൽ നിന്നും ഒരു ചെറിയ അവധി എടുത്തിരിക്കുകയാണ് ഫഹദ്.

ഇതിനിടെ നസ്രിയ ഫഹദിനൊപ്പം ലണ്ടനിൽ നിന്നുള്ള ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ട് ലക്ഷത്തിന് മുകളിൽ ലൈക്സാണ് മണിക്കൂറുകൾക്കുള്ളിൽ ഈ ചിത്രത്തിന് ലഭിച്ചത്.

Your Rating: