Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെ വിവാഹം ഈ വർഷം ?

naga-samantha

സമാന്തയെ സ്വപ്നം കണ്ട് നടക്കുന്ന ആരാധകരുടെ ഹൃദയം തകർക്കുന്ന വാർത്തയാണ് ടോളിവുഡിൽ നിന്നും കേൾക്കുന്നത്. തെന്നിന്ത്യമുഴുവൻ ആരാധകരുള്ള നടി ഈ വർഷം വിവാഹിതയാകുന്നു. സൂപ്പർതാരം നാഗാർജുനയുടെ മകനും യുവതാരവുമായ നാഗചൈതന്യയാണ് വരൻ. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഈയിടെ ഒരു അഭിമുഖത്തിൽ നടനുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പല പൊതുവേദികളിലും ഡിന്നർ പാർട്ടിക്കും ഇരുവരും ഒന്നിച്ചാണ് പോകുന്നത്. സമാന്ത തന്റെ ഏറ്റവും പുതിയ ചിത്രമായ അ ആ എന്ന തെലുങ്ക് ചിത്രം കാണാൻ നാഗചൈതന്യയ്ക്കൊപ്പമാണ് എത്തിയത്.

nagachaitanya-samantha

ഹൈദരാബാദിലെ മള്‍ട്ടിപ്ലക്സിൽ ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിലൂടെ പുറത്തായി. മാധ്യമങ്ങളെ ഒഴിച്ച് നിർത്താൻ ഇരുവരും രാവിലത്തെ ഷോയ്ക്കാണ് തിയറ്ററിൽ എത്തിയത്.