Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തിയെ തന്നതിന് നന്ദി; ശ്രുതിയെ പരിഹസിച്ച് ശിവകാർത്തികേയൻ

shruthi-keerthi

രജനിമുരുകന് ശേഷം ശിവകാർത്തികേയനും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് റെമോ. ആർ.ഡി രാജ നിർമിക്കുന്ന ചിത്രത്തിൽ പെൺവേഷം കെട്ടിയാണ് ശിവ എത്തുന്നത്.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തില്‍ ഒരു പെണ്‍ നേഴ്‌സായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. ചിത്രത്തിൽ കീർത്തിയെ നായികയാക്കേണ്ട എന്നത് തന്റെ പിടിവാശി ആയിരുന്നുവെന്ന് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് വെളിപ്പെടുത്തി. തുടരെ തുടരെ ഒരു നടന്റെ നായികയായി അതേ നടി തന്നെ എത്തിയാൽ ആവശ്യമില്ലാത്ത ഗോസിപ്പുകൾ വരും. ഇത് ഒഴിവാക്കാനാണ് കീർത്തിക്ക് പകരം മറ്റൊരു നായികയെ തേടിയതെന്നും ശിവ പറഞ്ഞു.

പല പ്രമുഖ നടിമാരും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞുവത്രെ. എന്നാൽ ആ പ്രമുഖ നടിമാര്‍ വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ക്ക് കീര്‍ത്തി സുരേഷിനെ നായികയായി കിട്ടിയതെന്നും മികച്ച അഭിനയമാണ് കീര്‍ത്തി കാഴ്ചവച്ചത് എന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.

നടി ശ്രുതി ഹാസനെ ആയിരുന്നു റെമോ ടീം ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ശിവകാർത്തികേയൻ ആയ കാരണത്താൽ നടി ഈ ഓഫർ നിരസിക്കുകയായിരുന്നു. വിജയ്, സൂര്യ, അജിത് പോലുള്ള വലിയതാരങ്ങള്‍ക്കൊപ്പം മാത്രമേ നായികയായി അഭിനയിക്കൂ എന്ന നിലപാടാണ് ഇപ്പോൾ താരത്തിന്റേത്.

റെമോയ്ക്ക് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 

Your Rating: