Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്‌കയെ ഞെട്ടിച്ച കോഹ്‌ലിയുടെ കിടിലന്‍ സര്‍പ്രൈസ്

anushka-kohli

ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ച് വേര്‍പിരിയലിനു ശേഷം അനുഷ്കയും കോഹ്‌ലിയും വീണ്ടും ഒന്നുചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഹ്‌ലിയുടെ അമ്മയെ അനുഷ്ക വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

കൂടാതെ എയര്‍പോര്‍ട്ടില്‍ വച്ച് കോഹ്‌ലി അനുഷ്‌ക്കയെ ചുംബിച്ച് യാത്രയാക്കിയതും ഗോസിപ്പുകോളങ്ങളിൽ വാർത്തയായിരുന്നു. ഇതിനിടയില്‍ ഇപ്പോള്‍ ഇതാ പുതിയൊരു വാര്‍ത്ത കൂടി.


അനുഷ്കയ്ക്ക് കോഹ്‌ലി ഒരു കിടിലന്‍ സര്‍പ്രൈസ് നൽകി. അനുഷ്‌കയുടെ പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയാണ് കോഹ്‌ലി അനുഷ്‌കയെ ഞെട്ടിച്ചത്. മുൻകൂട്ടി പറയാതെയായിരുന്നു കോഹ്‌ലിയുടെ സന്ദർശനം. വളരെ നേരം ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു.

അനുഷ്ക തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലോരിയില്‍ പഞ്ചാബി ലുക്കിലാണ് അനുഷ്ക. പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ചാണ് നായകന്‍.