Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ പ്രകടനത്തിന് പ്രശംസകള്‍ മതിയാകില്ല: മഞ്ജു വാരിയർ

parvathy-manju

പാർവതി, ഫഹദ്, ചാക്കോച്ചൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് മഞ്ജു വാരിയർ. ഉജ്ജ്വലം എന്നാണ് ചിത്രത്തെ മഞ്ജു വിശേഷിപ്പിച്ചത്. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചെന്നും പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ലെന്നും മഞ്ജു പറഞ്ഞു. 

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം–

ടേക്ക് ഓഫിനെ ഒറ്റവാക്കിൽ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോൾ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണൻ എന്ന ഫിലിംമേക്കർ എല്ലാം അംശങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഈ ചിത്രമൊരുക്കാൻ മുന്നിൽ നിന്ന നിർമാതാവ് ആന്റോ ജോസഫും അഭിനന്ദനം അർഹിക്കുന്നു.

Your Rating: