Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ ഉദ്ഘാടനം; താരങ്ങളുടെ പ്രതികരണം

mtrep

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഈ അവസരത്തിൽ മെട്രോയ്ക്ക് ആശംസകൾ നേർന്ന് സിനിമാ താരങ്ങളും. 

മോഹന്‍ലാൽ–കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

ജോയ് മാത്യു–താജ്‌ മഹൽ കണ്ട്‌ നാം അമ്പരക്കുന്നത്‌ അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണു , അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ല. ഹൗറയിലെ പാലവും കുത്തബ്‌ മിനാറും പണിതുയർത്തിയത്‌ തൊഴിലാളികളാണു,അല്ലാതെ ഭരണാധികാരികളായിരുന്നില്ല. ഏത്‌ രാജാവാണു പണിയെടുത്തതെന്ന് ആർക്കുമറിയില്ല- പഞ്ചാബിലെ സുവർണ്ണക്ഷേത്രം പ്രഭ ചൊരിയുന്നത്‌ അത്‌ നിർമ്മിച്ച ശിൽപ്പികളുടെ കരവിരുതിനാലാണു ഗോമടേശ്വർൻന്റെ ഉയരം പോലെയാണത്‌ അങ്ങിനെ ചരിത്രത്തിലെമ്പാടും ശിൽപമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത്‌ അതിനുപിന്നിൽ പണിയെടുത്ത കൈകളാണു.

അല്ലാതെ  പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക്‌ ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങൾക്ക്‌ തരുന്നു എന്ന് വീബടിക്കുന്ന ഭരണാധികാരികളല്ല അവർ ചരിത്രത്തിൽ അവശേഷിപ്പിക്കുക കാക്കകൾക്ക്‌ കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം.

അതുകൊണ്ട്‌ ഞങ്ങൾ മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും അങ്ങിനെയാവണം.  അപ്പോഴേ നമ്മൾ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ.

സാജിദ് യഹിയ– ഞാൻ ഒരു സിനിമാ മോഹിയാണ് അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ട് നിന്ന് സംസാരിക്കാൻ എനിക്കറിയില്ല, മകിഴ്മതി പ്രജകൾ തങ്ങളുടെ പ്രിയപ്പെട്ട നായകനുവേണ്ടി രാജ്യം മുഴങ്ങുന്ന ശബ്ദത്തിൽ ആശംസാ വചസ്സുകളുതിർത്തതു കേട്ട് കോരിത്തരിച്ച ലോക സിനിമാപേക്ഷകർ നാളെ ഒന്നുകൂടി കേൾക്കേണ്ടതുണ്ട്,

ശ്രീധരൻ.... ശ്രീധരൻ.... ശ്രീധരൻ.... ശ്രീധരൻ, നമ്മുടെ മെട്രോ മാൻ ഇ.ശ്രീധരന്റെ പേര് നാളെ ഇതുപോലെ ആ ഉത്ഘാടന വേദിയിൽ ഘോരശബ്ദത്താൽ പ്രകമ്പനം കൊള്ളിക്കാൻ കഴിഞ്ഞാൽ അതിനപ്പുറം നമുക്കീ മനുഷ്യന് നൽകാനായൊന്നുമില്ലെന്ന് ലോകം തിരിച്ചറിയും.