Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനാക്ഷിക്ക് വേണ്ടി മഞ്ജു കോടതിയിലേയ്ക്ക് ?

manju-meenakshi

മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയർ കോടതിയിൽ അപേക്ഷ നൽകുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ മഞ്ജു–ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും  അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരുന്നു. അക്രമത്തിൽ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.