Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കൊപ്പം ദിലീപ് ദുബായിലേക്ക്

dileep-mother

കൊച്ചി ∙ ദുബായ് യാത്രയ്ക്കായി ദിലീപ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. ദിലീപിനൊപ്പം അമ്മയും ദുബായിലേക്ക് യാത്രയാകും. ഇന്നലെ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽനിന്നു പാസ്പോർട്ട് ഏറ്റുവാങ്ങിയിരുന്നു. ദുബായിൽ ആരംഭിക്കുന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി പാസ്പോർട്ട് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

അതേസമയം കാവ്യയും മീനാക്ഷിയും യാത്രയിൽ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നവംബർ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം.  ദിലീപിനൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്. 

ഡിസംബർ നാലിനു മുൻപു പാസ്പോർട്ട് തിരികെ കോടതിയിൽ സമർപ്പിക്കണം. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയതായി സംശയമുള്ളതിനാൽ ദിലീപിന്റെ വിദേശയാത്രയെ ആശങ്കയോടെയാണ് അന്വേഷണ സംഘം കാണുന്നത്.