Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലീസിന് മുന്നേ റെക്കോർഡുമായി വില്ലൻ

villain-movie-bgm-and-songs

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം വില്ലൻ റിലീസിന് മുമ്പേ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏകദേശം മുപ്പതുകോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു. 

3 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയത്. നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്.

സാറ്റലൈറ്റ് ഉൾപ്പെടെയുള്ള തുക കണക്കാക്കുമ്പോൾ പ്രി റിലീസ് ബിസിനസ്സിൽ ചിത്രം ഇപ്പോൾ തന്നെ 10 കോടി നേടിക്കഴി‍ഞ്ഞു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഇതും റെക്കോർഡ് ആണ്. തമിഴിലും തെലുങ്കിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്നുണ്ട്.

സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം തമിഴ്താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും എത്തുന്നു. മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരാണ് മറ്റുതാരങ്ങൾ.