Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? ഇന്നസെന്റിന്റെ മറുപടി

innocent-dileep

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അത്ര ഇന്നസെന്റല്ലാതെ തന്നെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ മറുപടി. വേണോ? ഇന്നലെ അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്. 

Dileep come back to AMMA ? Innocent responds | Manorama News

തനിക്കു വേണോ എന്നായിരുന്നു അതൃപ്തിയോടെ ഇന്നസെന്റിന്റെ മറുപടി ചോദ്യം. ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണെന്ന് പറഞ്ഞപ്പോള്‍ അത് പറയാന്‍ വേറെ ആളുണ്ടെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല, ഇപ്പോ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാന്‍ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.