Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുതോമ പോലെ കരുത്തൻ; ലാൽ ചിത്രത്തെക്കുറിച്ച് ഭദ്രൻ

bhadran-mohanlal

മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആടുതോമ പോലെ ഒരു ശക്തമായ കഥാപാത്രത്തെയാകും മോഹൻലാൽ അവതരിപ്പിക്കുകയെന്നും ആനപ്പാപ്പാന്റെ വേഷത്തിലാകും താരം എത്തുകയെന്നുമായിരുന്നു വാർത്ത.

ഇപ്പോഴിതാ സിനിമയുടെ വിവരങ്ങൾ ഭദ്രൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. മോഹൻലാലിനെ നായകനാക്കി താനൊരുക്കുന്ന പുതിയ ചിത്രം റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ആക്​ഷൻ ത്രില്ലറാണെന്നാണ് ഭദ്രൻ പറയുന്നത്. സിനിമയിൽ മോഹൻലാല്‍ ആനപ്പാപ്പനായി അല്ല എത്തുന്നത്. എന്നാൽ കഥാപാത്രം ആടുതോമ പോലൊരു ശക്തമായ വേഷമാകുമെന്നും ഭദ്രൻ ഉറപ്പുതരുന്നു.

സംഭവകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റൊമാൻസ്, ഫാമിലി ഡ്രാമ, നർമം ഇവയൊക്കെ ഉൾക്കൊള്ളിച്ച കംപ്ലീറ്റ് എന്റർടെയ്നറാകും ചിത്രം. 

മോഹൻലാലിന്റെ കഥാപാത്രം പല ഭാഷകളിൽ പ്രാവീണ്യമുള്ള ആളാണ്. കേരളത്തിൽ നിന്നുള്ള ആളല്ല. ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് ഈ കഥാപാത്രം. സ്ഫടികത്തിലെ ആടുതോമ പോലെ ശക്തമായ വേഷം. നല്ല മനസ്സും ഉരുക്കുപോലെ ഉറച്ച ശരീരവും. 

ശരത്കുമാർ ആണ് ചിത്രത്തിലെ മറ്റൊരു താരം. രമ്യ കൃഷ്ണൻ, സിദ്ദിഖ് എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. 

നൂറുദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ഒടിയൻ, അജോയ് വർമയുടെ പേരിടാത്ത ചിത്രം എന്നീ പ്രോജ്കടുകൾക്ക് ശേഷം മോഹന്‍ലാൽ ചിത്രത്തിൽ ജോയിൻ ചെയ്യും. 2005ൽ പുറത്തിറങ്ങിയ ഉടയോൻ ആണ് ഭദ്രൻ അവസാനമായി ചെയ്ത ചിത്രം.