Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമ പറയുന്നത് സൂപ്പർതാരത്തിന്റെ കഥയോ?

vysakh-uni

സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീൻ ജോൺ. 

ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു. 

സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്. 

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുക. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.