Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റി

mammootty-latest-83.jpg.image.784.410

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് പേരുമാറ്റം. കോഴി തങ്കച്ചന്‍ എന്ന ആദ്യപേരുമാറി 'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന തലക്കെട്ടിലാണ് ഇനി ചിത്രമെത്തുക. 

ചിരിക്ക് പ്രാധാന്യം നല്‍കി കുട്ടനാടിന്റെ പശ്ചാത്തലത്തിലാകും ചിത്രമൊരുങ്ങുക. സാങ്കൽപികഗ്രാമമായ കൃഷ്ണപുരവും അവിടെയുള്ള ആളുകളുടെ കഥയുമാണ് ചിത്രം പറയുക.

ലക്ഷ്മി റായി, അനു സിതാര, ദീപ്തി സതി എന്നിവരാണ് നായികാവേഷത്തില്‍. ഒപ്പം നെടുമുടി വേണു, ആദില്‍ ഇബ്രാഹിം, സിദ്ദീഖ്, സുരാജ് വെ‍ഞ്ഞാറമ്മൂട് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. അനന്ത വിഷന്റെ ബാനറില്‍ പി.കെ.മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്.