Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാവിഷൻ അവാർഡിൽ തിളങ്ങി ദുൽക്കറും അമാലുവും

dulquer-amalu

താരസമ്പന്നമായി പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂ‍ർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു.

മലയാളത്തില്‍ നിന്ന് എം.ടി വാസുദേവൻ നായർ, ദുൽക്കർ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാരിയർ, മംമ്ത മോഹൻദാസ് തമിഴിൽ നിന്ന് വിജയ് സേതുപതി എന്നിവരും പങ്കെടുത്തു. ഭാര്യ അമാലുവിനൊപ്പമാണ് ദുൽക്കർ എത്തിയത്. ചടങ്ങിൽ ഇവർ തന്നെയായിരുന്നു മുഖ്യ ആകർഷണം.

അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ രസകരമായൊരു നിമിഷവും അരങ്ങേറി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വൈഷ്ണവ് ദുൽക്കറിനെ പരിപാടിക്കിടെ എടുത്ത് ഉയർത്തി. ആദ്യം മടിച്ചുനിന്ന ദുല്‍ക്കര്‍ അവതാരകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തന്നെ എടുക്കാന്‍ സമ്മതിച്ചത്.

Dq entry in dubai Asia vision award 2017