Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിച്ചി വിമർശനം; രൂപേഷിന് മറുപടിയുമായി സംവിധായകൻ

anil-roopesh

നിവിൻ പോളി ചിത്രമായ റിച്ചിയെ വിമർശിച്ച് കുറിപ്പ് എഴുതിയ രൂപേഷ് പീതാംബരന് മറുപടിയുമായി മലയാളസംവിധായകൻ അനിൽ കെ. നായർ. ഒരു സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം മോശം റിവ്യു എഴുതിയത് തെറ്റായിപ്പോയെന്നും സിനിമ നമ്മുടെ അന്നമാണെന്ന് രൂപേഷ് ഓർക്കണമായിരുന്നെന്നും അനിൽ പറയുന്നു.

അനിലിന്റെ കുറിപ്പ് വായിക്കാം–

രൂപേഷ് ,നിങ്ങൾക്ക് ഒരു സിനിമയെ പറ്റി എഴുതാൻ പൂർണ്ണ സാതന്ത്ര്യമുണ്ട്. പക്ഷെ ഒരു സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം നെഗറ്റീവ് റിവ്യൂ എഴുതി നാലാംകിട മഞ്ഞപത്ര ലൈനിൽ എന്തിനായിരുന്നു അത്. മുൻപ് രൂപേഷ് സംവിധാനം ചെയ്ത സിനിമകൾ മാസ്റ്റർ പീസായിരുന്നൊ? 

അല്ലെങ്കിൽ തന്നെ ഒന്നു പറയൂ ആരാണ് മലയാളത്തിന്റെ കുറുസോ വാ? ആരാണ് മലയാളത്തിന്റെ സ്പീൽബർഗ്ഗ്? രൂപേഷിനറിയാം ഒരു സിനിമയുടെ പിന്നിലെ നിർമാതാവിന്റെ,നടന്റെ, മറ്റ് നാനാവിധ ടെക്നീഷ്യന്റെ എന്തിന് ഒരു പ്രൊഡക്ഷൻ ബോയിയുടെ വരെ കഷ്ടപ്പാട്. ഇവിടെ ഗൗതം അയാളുടെ തനതായ രീതിയിൽ ഒരു സിനിമ ചെയ്തു. അതിനെന്തിനാണ് ഇപ്പോൾ ഒരു കമ്പാരിസൺ. 

എത്രയെത്ര സിനിമകളാണ് ആദ്യത്തെ ദിവസത്തിന് ശേഷം കയറി വന്നിട്ടുള്ളത്. നിവിന്റെ തന്നെ ആക്‌ഷൻ ഹീറോ ബിജു എല്ലാ നെഗറ്റീവ് അഭിപ്രായത്തെ മറികടന്ന് കയറി വന്നില്ലേ? ഞണ്ടുകൾ എങ്ങനെയായിരുന്നു. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കൂ, സിനിമ ആളുകൾ പോയി കാണട്ടെ... ജനങ്ങൾ തീരുമാനിക്കട്ടെ.. രൂപേഷിന്റെ സിനിമയും വരട്ടെ... വിജയിക്കട്ടെ.. ഓർക്കുക സിനിമ നമ്മുടെ അന്നമാണ് രൂപേഷ്.