മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയെ ആയിരുന്നു സംവിധായകൻ ജീത്തു ജോസഫ് നായകനായി കണ്ടിരുന്നത്. എന്നാൽ പിന്നീട് മറ്റുചില കാരണങ്ങളാൽ അത് നടന്നുമില്ല. ഇപ്പോഴിതാ ആ ആഗ്രഹം പൂവണിയുന്നു.
ജീത്തു ജോസഫ് ആദ്യമായി മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ പ്രോജക്ടിന്റെ കാര്യത്തിൽ അന്തിമതീരുമാനമായതെന്ന് ജീത്തു പറഞ്ഞു. കഥ പറഞ്ഞതും മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡേറ്റിന്റെ കാര്യത്തിൽ തീരുമാനമാകാനുണ്ട്. ജീത്തു കൂട്ടിച്ചേർത്തു.
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഒരു ദിവസം നടക്കുന്ന സംഭവമാണ് പറയുന്നത്. നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിൽ സാധാരണക്കാരനായ ഒരു കഥാപാത്രമായിരിക്കും മമ്മൂക്കയുടേതെന്നും ജീത്തു വ്യക്തമാക്കി.