Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൽനീരദിനും ജ്യോതിർമയിക്കും കാറപകടം

Jyothirmayi, Amal Neerad

സംവിധായകൻ അമൽനീരദും ഭാര്യയും നടിയുമായ ജ്യോതിർമയിയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ സ്വകാര്യബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. എന്നാൽ സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

അപകടത്തിൽപെട്ട ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിച്ച വാഹനം ഒഴിവാക്കി അമൽ നീരദും ജ്യോതിർമയിയും മറ്റൊരു വാഹനത്തിൽ എറണാകുളത്തേക്ക് തിരികെ പോകുകയായിരുന്നു. ഈ വർഷം ഏപ്രിലിലാണ് താരദമ്പതികൾ വിവാഹിതരായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.