Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവന പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് ‘അമ്മ’

bhavana

ഒരു പ്രമുഖ നടന്‍ ഇടപെട്ട്‌ മലയാളത്തില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ഭാവനയുടെ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന്‌ താരസംഘടനയായ അമ്മ. നടി രേഖാമൂലം പരാതി നല്‍കിയല്‍ നടപടി സ്വീകരിക്കുമെന്ന്‌ അമ്മ സെക്രട്ടറി മണിയന്‍പിള്ള രാജു വ്യക്‌തമാക്കി.

തന്റെ അവസരങ്ങള്‍ ഒരു പ്രമുഖ നടന്‍ ഇല്ലാതാക്കുന്നുവെന്ന ആരോപണങ്ങള്‍ വെറും ഗോസിപ്പല്ലെന്നും സത്യമാണെന്നും ഭാവന കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഭാവനയെ വിലക്കുന്നത്‌ ദിലീപാണെന്ന ആരോപണങ്ങള്‍ ശക്‌തമായ സാഹചര്യത്തിലാണ്‌ എതിരാളിയുടെ പേര്‌ വ്യക്‌തമാക്കാതെ താരം രംഗത്തെത്തിയത്‌. ഡക്കാന്‍ ക്രോണിക്കിളിന്‌ നല്‍കിയ അഭിമുഖത്തില്‍ എതിരാളി ദിലീപാണെന്ന ചില സൂചനകളും ഭാവന നല്‍കുന്നുണ്ട്‌.

സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം ഭാവന തന്നെയാണ് ഒരു മാധ്യമത്തിനോട് തുറന്നു പറഞ്ഞത്. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇടപെട്ട്‌ തന്റെ അവസരങ്ങള്‍ കുറച്ചെന്നും മലയാളത്തിൽ വിലക്കുണ്ടെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

ഒരു കൂട്ടുകാരി സഹായം അഭ്യര്‍ഥിച്ച് എന്റെ അരികിലെത്തി. കുടുംബപ്രശ്‌നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിതത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നും ഭാവന പറയുന്നു. പ്രതിസന്ധികളില്‍ അവരോടൊപ്പം നിന്നു. ഈ സഹായം കൊണ്ട് എന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. ഭാവന പറഞ്ഞു.പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. എന്നാല്‍ ഇത്‌ എനിക്ക്‌ അനുഗ്രഹമാവുകയാണ്‌ ഉണ്ടായത്‌. ഇതിലൂടെ ചില നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്ന്‌ ഭാവന പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.