Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീത്തു ചിത്രത്തിലൂടെ അപ്പു നായകനാകുന്നത് വലിയ സന്തോഷം: ആന്റണി പെരുമ്പാവൂർ

pranav-jeethu-antony

ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ നായകനാകുമ്പോൾ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ഇരട്ടിസന്തോഷം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി തന്നെയാണ് ഈ ബിഗ് പ്രോജക്ട് നിർമിക്കുന്നത്. മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യം ആന്റണിയായിരുന്നു നിർമിച്ചത്. മോഹൻലാലിന്റെ ഒപ്പം സിനിമയുടെ നിർമാതാവും ആന്റണി പെരുമ്പാവൂർ ആണ്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിലേക്ക് –‘ലാൽസാറിന് ദൃശ്യം എന്ന ഏറ്റവും വലിയ വിജയം സമ്മാനിച്ച ജീത്തു ജോസഫ് ചിത്രത്തിലൂടെ തന്നെ അപ്പുവും (പ്രണവ്) നായകനായി അരങ്ങേറ്റം കുറിക്കുന്നതിലും വലിയ സന്തോഷമില്ല. ചിത്രീകരണം അടുത്ത വർഷം തുടങ്ങും. ^

അടുത്ത ജനുവരി ആദ്യം ചിത്രീകരണം തുടങ്ങും. ആക്​ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് ജീത്തു ജോസഫ് പറയുന്നു.  

Your Rating: