Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിൻ അപ്, ചിൻ ഡൗൺ ! അപർണ സൂപ്പറായി !

ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ......സ്മൈൽ...‘‘ഒപ്പാസിറ്റി ഒന്ന് പിടിച്ചിട്ട് മഡ്ജ് ചെയ്ത് ഡോഡ്ജ് ചെയ്ത് ഷാർപ്പൻ ചെയ്തെടുത്താൽ സംഭവം കിടു.’ ഇത് മഹേഷിന്റെ പ്രതികാരത്തിലെ ഫൊട്ടോഗ്രഫർ മഹേഷിന്റെ വാക്കുകളാണ്. എന്തായാലും മഹേഷിന്റെ രസകരമായ ഫോട്ടോഷൂട്ട് പോലെ മഹേഷിന്റെ പ്രതികാരത്തിലെ നായിക അപർണ ബാലമുരളിയുെട മറ്റൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം. ഫോർവേഡ് മാസികയ്ക്ക് വേണ്ടിയായിരുന്നു അപർണയുടെ ഈ വേറിട്ട ഫോട്ടോഷൂട്ട്. ബ്ലു ലിപ്സ്റ്റിക്കിലും ഫാഷൻ വസ്ത്രങ്ങളിലും സിനിമയിൽ കണ്ട അപർണയേ അല്ല.

aparna-balamurali-5 ഫോർവേഡ് മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അപർണ. ചിത്രം: ജിൻസൺ എബ്രഹാം

വൈപിൻ–ഫോർട്ട്കൊച്ചി, ബ്രോഡ്‌വേ മാർക്കറ്റ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളായിരുന്നു പ്രധാനലൊക്കേഷൻ. മറ്റൊരു രസകരമായ കാര്യം, മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലും അപർണയുടെ ജിൻസി എന്ന കഥാപാത്രം ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നുണ്ട്. മഹേഷ് ഭാവനയുടെ കരവിരുതില്‍ വിരിഞ്ഞ ചിത്രങ്ങളിലൂടെ ഒരു മാസികയുടെ കവർഫോട്ടോ ആയി ജിൻസിയുടെ ചിത്രം വരുന്നു.

aparna-balamurali-10 ഫോർവേഡ് മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അപർണ. ചിത്രം: ജിൻസൺ എബ്രഹാം

ഇവിടെ ജിൻസൻ എബ്രഹാമാണ് അപർണയുടെ ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് ചെയ്തിരിക്കുന്നത് ലക്ഷ്മി ബാബു. മേയ്ക്ക്അപ്– ഹെയർസ്റ്റൈലിങ് ബ്ലെസി മേരി ചാക്കോ.

പ്രശസ്തസംഗീതസംവിധായകൻ ബാലമുരളിയുടെ മകളാണ് അപർണ ബാലമുരളി. അഭിഭാഷകയായ അമ്മ നല്ലൊരു ഗായികകൂടിയാണ്. തൃശൂരാണ് ഇവരുടെ സ്വദേശം. കലാകുടുംബത്തിൽ നിന്നുവന്ന അപർണ സിനിമയിലെത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. അഭിനയത്തിന് പുറമെ ന‍ൃത്തത്തിലും സംഗീതത്തിലും അപർണ കഴിവ് തെളിയിച്ചിട്ടുണ്ട്.

aparna-balamurali ഫോർവേഡ് മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അപർണ. ചിത്രം: ജിൻസൺ എബ്രഹാം

2015ൽ പുറത്തിറങ്ങിയ ഒരു സെക്കൻഡ് ക്ലാസ് യാത്രയാണ് അപർണയുടെ ആദ്യ ചിത്രം. മഞ്ജു വാരിയറും റിമ കല്ലിങ്കലുമാണ് അപർണയുടെ ഇഷ്ടനടിമാർ. സിനിമാജീവിതത്തിൽ അവർ തിരഞ്ഞെടുത്ത ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ് ഇതിന് കാരണം. പുതിയ നടിമാരിൽ പാർവതിയെയും അപർണയ്ക്ക് ഏറെ ഇഷ്ടം.

Your Rating: