Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകർക്ക് ആസിഫിന്റെ ചുട്ട മറുപടി

asif-family

പർദയിടാത്ത ഭാര്യയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഇട്ടതിന് വിമർശച്ചിവർക്ക് തക്ക മറുപടിയുമായി നടൻ‌ ആസിഫ് അലി. കുടുംബസമേതമുള്ള അഞ്ച് ചിത്രങ്ങളാണ് നടൻ വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എല്ലാത്തിലും സാധാരണ വേഷത്തിലാണ് ഭാര്യ.

ആഷിക് അബു അടക്കമുള്ള സംവിധായകരും സിനിമാപ്രവര്‍‌ത്തകരും ആസിഫ് അലിയുെട കുടുംബചിത്രങ്ങൾ അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും പങ്കുവക്കുകയുണ്ടായി. നോമ്പു കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ആസിഫ് അലിക്കെതിരെ വിമർശകർ രംഗത്തെത്തിയിരുന്നു.

ഇത് ഇന്ത്യയാണ്,സൗദിയല്ല: ആസിഫിനെ വിമർശിച്ചവർക്കെതിരെ സംവിധായകൻ

മകനും ഭാര്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ആസിഫ് അലി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടനെതിരെ അധിക്ഷേപവും അസഭ്യവര്‍ഷവുമായി ആളുകൾ എത്തി. ഈ വിഷയത്തിൽ നിരവധിപേർ ആസിഫ് അലിയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.  

Your Rating: