Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവയുമായി ബിജു മേനോൻ; വിഡിയോ കാണാം

biju-tiger

മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ ബിജു മേനോന്റെ ഇൻട്രൊ സീൻ വിഡിയോ പുറത്തുവന്നു. അറബിയായി എത്തുന്ന ബിജു മേനോനൊപ്പം ഒന്നാന്തരം ഒരു കടുവയെയും വിഡിയോയിൽ കാണാം.

Biju Menon Mass Intro | Marubhoomiyile Aana Malayalam Movie

വളർത്തുപൂച്ചയെ തലോടുന്നതുപോലെയാണ് അറബി വേഷത്തിൽ ബിജു മേനോൻ കടുവയെ ലാളിക്കുന്നത്. കഴുത്തിൽ ഒരു ചങ്ങല ഉണ്ടന്നല്ലാതെ മറ്റൊരു സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നില്ല. മാത്രമല്ല യാതൊരു പേടിയും കൂടാതെയാണ് കടുവയുമൊത്ത് ബിജു മേനോൻ അഭിനയിച്ചതും.

ദോഹയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ അറബി ആയാണ് ബിജു മേനോൻ എത്തുന്നത്. കൃഷ്ണ ശങ്കര്‍, സംസ്കൃതി ഷേണായി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'മരുഭൂമിയിലെ ആന' കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.  

Your Rating: