Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹലോ നമസ്തേയ്ക്ക് മികച്ച പ്രതികരണം

hello-namasthe

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് പുതുമുഖ സംവിധായകൻ ജയൻ കെ നായർ സംവിധാനം ചെയ്ത ഹലോ നമസ്തേ എന്ന ചിത്രം. വിനയ് ഫോർട്ട്-ഭാവന, സ‍‍ഞ്ജു ശിവറാം- മിയ ജോർജ് തുടങ്ങിയവർ ജോഡികളാവുന്ന ചിത്രം കൊച്ചിയിലെ ഒരു സ്വകാര്യ റോഡിയോ സ്റ്റേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.

റേഡിയോ ജോക്കികളും സുഹൃത്തുക്കളുമായ മാധവിന്റേയും ജെറിയുടേയും സൗഹൃദവും വിവാഹ ശേഷം അവർക്കിടയിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നർമത്തിന് പ്രധാനം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൃഷ്ണ പൂജപ്പുരയുടേതാണ്.

മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഉപാധികളില്ലാത്ത ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ രസക്കൂട്ട് പങ്കുവയ്ക്കുന്ന ചിത്രത്തിൽ ഭാവന, മിയ , വിനയ് ഫോർട്ട്‌ , സഞ്ജു ശിവറാം എന്നിവരെ കൂടാതെ അജു വർഗീസ്, ജോജു ജോർജ്, മുകേഷ്, മുത്തുമണി, പി ബാലചന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശ്രവണ മനോഹരങ്ങളായ ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരിടവേളയ്ക്ക് ശേഷം ഗാനരചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഹലോ നമസ്തേ. അദ്ദേഹത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് മകൻ ദീപാങ്കുരനാണ്.

Your Rating: