Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി പെൺകുട്ടിയെ അമ്പരപ്പിച്ച് ഋതിക് റോഷൻ

hrithik-kochi കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

കൊച്ചിയിലെത്തിയ നടൻ ഋതിക് റോഷനൊപ്പം നൃത്തം ചെയ്യാൻ അവസരം കിട്ടിയതിന്റെ അമ്പരപ്പിലാണ് കലൂർ സ്വദേശി മെറിൻ അഗസ്റ്റ്യൻ. കൊച്ചി ലുലു മാളിൽ വാച്ചിന്റെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു നടൻ.

hrithik-kochi-2 കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

ഔദ്യോഗിക ചടങ്ങുകൾക്കുശേഷം താൻ കൊച്ചിയെ വളരെയേറെ സ്നേഹിക്കുന്നുവെന്നും തന്റെ കൂടെ നൃത്തം ചെയ്യാൻ ആരെങ്കിലും തയ്യാറുണ്ടോയെന്നും ചോദിച്ചപ്പോൾ മുൻ നിരയിൽ നിന്നിരുന്ന മെറിൻ വേദിയിലേക്ക് കയറി ചെല്ലുകയായിരുന്നു.

hrithik-kochi-3

കുറച്ചുനേരം ചുവടുവച്ച ഋതിക് അവസാനം മെറിനെ നിലത്തുനിന്നും ഉയർത്തിയെടുത്ത് വട്ടം കറക്കി താഴെവച്ചു. മുൻപ് നടൻ ഷാരൂഖ് ഖാൻ കൊച്ചിയിലെ ഒരു ചടങ്ങിനിടെ ഗായിക റിമി ടോമിയെ ഉയർത്തിയെടുത്തത് ഈ അവസരത്തിൽ കാഴ്ചക്കാർ ഒാർമ്മിച്ചു.  

hrithik-kochi-1 കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ
Your Rating: