Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹുമ ഖുറേഷിയെ നിർദേശിച്ചത് മമ്മൂട്ടി

mammootty-huma

മമ്മൂട്ടി നായകനായി എത്തുന്ന വൈറ്റിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി. ബോളിവുഡിലെ തിരക്കേറിയ താരമായ ഹുമയുടെ ആദ്യ തെന്നിന്ത്യൻ സിനിമ കൂടിയാണ് വൈറ്റ്.

ഉദയ് അനന്തന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നെന്ന് ഉദയ് പറയുന്നു. സൗന്ദര്യം അതിനോടൊപ്പം തന്നെ അഭിനയവും പ്രകടമാക്കേണ്ട കഥാപാത്രമാണ് നായികയുടേത്. നായികയായി ആരെ തീരുമാനിക്കണം എന്ന ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ മമ്മൂട്ടിയാണ് ഹുമയുടെ പേര് നിർദ്ദേശിക്കുന്നത്. പിന്നീട് കഥ കേട്ടുകഴിഞ്ഞപ്പോൾ സിനിമ ചെയ്യാമെന്ന് ഹുമ സമ്മതിക്കുകയായിരുന്നു. ഉദയ് പറഞ്ഞു.

മമ്മൂട്ടിയുടെ തീരുമാനം നൂറുശതമാനം ശരിയായിരുന്നെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഇരുവരു ചിത്രത്തിൽ മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ഉദയ് പറഞ്ഞു.

huma

റോഷ്ണി മേനോൻ എന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ വേഷത്തിലാണ് ഹുമ എത്തുന്നത്. ഒരു ഓവർസീസ് അസൈൻമെന്റിന്റെ ഭാഗമായി ലണ്ടനിലെത്തുന്ന റോഷ്ണിയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന പ്രകാശ് റോയ് എന്ന കോടീശ്വരനായി മമ്മൂട്ടി എത്തുന്നു. പ്രകാശ് റോയുടെയും റോഷ്ണിയുടെയും വളരെ വ്യത്യസ്തവും എന്നാൽ രസകരവുമായ ബന്ധത്തിലൂടെയാണ് വൈറ്റിന്റെകഥ പുരോഗമിക്കുന്നത്.

മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവർക്ക് പുറമെ ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ, അൻസാർ കലാഭവൻ, കെ പി എ സി ലളിത എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്.

Your Rating: