Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലിസ്റ്റൊക്കെ വ്യാജം

imdb-mohanlal

ലോകം കണ്ട അന്‍പത് മഹാനടന്മാരില്‍ പത്താം സ്ഥാനത്ത് മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാല്‍. സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബെയ്‌സായ ഐഎംഡിബിയിലാണ് ഇങ്ങനെയൊരു താരതമ്യം. അഭിനയകാര്യത്തില്‍ മോഹന്‍ലാലിന്‍റെ വൈഭവം ഏവര്‍ക്കും അറിയാവുന്നതാണെങ്കിലും ഐഎംഡിബിയിലെ ഈ വിവരം കൃത്യമായ ഒന്നല്ല എന്നത് അധികം ആര്‍ക്കുമറിയില്ല.

ഐഎംഡിബിയില്‍ സ്വന്തമായി അക്കൗണ്ട് ഉള്ള ആര്‍ക്കും എഡിറ്റ് ചെയ്ത് കൊടുക്കാവുന്ന വിവരങ്ങളിലൊന്നാണിത്. തിരശീലയില്‍ അത്ഭുത പ്രകടനം നടത്തിയ 50 പേരുടെ പട്ടികയിലാണ് മോഹന്‍ലാലിന്‍റെ പേരും ഇടംപിടിച്ചത്. ഐഎംഡിബി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചെന്നുകരുതി പലമുന്‍നിര മാധ്യമങ്ങളും ഇത് വാര്‍ത്തയുമാക്കിയിട്ടുണ്ട്.

ഏജന്‍റ് വിപി എന്ന അക്കൗണ്ട് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ലിസ്റ്റില്‍ മര്‍ലന്‍ ബ്രാന്‍ഡോ, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ, മെറില്‍ സ്ട്രിപ് എന്നീ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിലാണ് മോഹന്‍ലാല്‍ ഇടംപിടിച്ചിരിക്കുന്നത്. . മര്‍ലണ്‍ ബ്രാന്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതായി ചിരിയുടെ മാന്ത്രികന്‍ ചാര്‍ളി ചാപ്ലിനും മൂന്നാമതായി റോബര്‍ട്ട് ഡി നിറോയുമുണ്ട്.

നാലാം സ്ഥാനത്ത് അല്‍പാച്ചിനോയും അഞ്ചാമതായി ജാക് നിക്കോള്‍സണും. ആറാമതുള്ള മെറില്‍ സ്ട്രീപ്പാണ് പട്ടികയില്‍ ഏറ്റവും മുമ്പിലുള്ള വനിത. ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ആന്തണി ഹോപ്കിന്‍സ്, മെക്കല്‍ കെയിന്‍, ഡസ്റ്റിന്‍ ഹോഫ്മാന്‍ എന്നിവരുമുണ്ട്.

imdb-vinu

വേറൊരു ലിസ്റ്റില്‍ അല്‍ പാച്ചിനോയേക്കാള്‍ മികച്ച നടന്‍ വിനു മോഹനാണെന്നും കണ്ടെത്തിയിരിക്കുന്നു. ഹോളിവുഡില്‍ സിനിമയുടെ റേറ്റിങുകള്‍ കൃത്യമായി കണക്കാക്കുന്ന വെബ്സൈറ്റാണ് ഐഎംഡിബി. ഓസ്കര്‍ അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുന്ന സിനിമകള്‍ തിരഞ്ഞെടുക്കുവാനും സൈറ്റ് ഉപയോഗിക്കാറുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.