Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെതിരെ പരാതി ഉന്നയിക്കില്ലെന്ന് ജഗദീഷ്

Jagadish-Mohanlal.jpg.image.784.410

പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്താനില്ലെന്ന് ജഗദീഷ്. താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച സലിം കുമാറിന്റെ തീരുമാനം പിൻവലിക്കണമെന്നും ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും ജഗദീഷ് പറഞ്ഞു.

താരപ്രചാരണം സംബന്ധിച്ച് പരാതികൾ ഉന്നയിക്കില്ലെന്നും അമ്മയുമായി സഹകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പത്തനാപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയിരുന്നു.

സലീം കുമാറിനെ പോലെയുളളവര്‍ അമ്മ സംഘടനയ്ക്ക് ആവശ്യമാണ്. അദ്ദേഹം ദേശീയ അവാർഡ് ജേതാവാണ്. അതുകൊണ്ട് ആ രാജി പിന്‍വലിപ്പിക്കും. ഇടതുപക്ഷതരംഗം ഉണ്ടായിരുന്നു. താൻ പത്തനാപുരംകാരനല്ലെന്ന എതിർ പാർട്ടികളുടെ പ്രചാരണവും പരാജയത്തിന് കാരണമായെന്ന് ജഗദീഷ് വ്യക്തമാക്കി.

താരമത്സരം നടന്ന മണ്ഡലമായ പത്തനാപുരത്ത് ഗണേഷ്കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് എത്തിയത് വിവാദങ്ങൾ വഴിവച്ചിരുന്നു. മോഹൻലാലിനെ ബ്ലാക്മെയ്ൽ ചെയ്താണ് പ്രചാരണത്തിന് ഇറക്കിയതെന്നായിരുന്നു ജഗദീഷിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മ സംഘടനയിൽ നിന്നും സലിം കുമാർ രാജിവച്ചിരുന്നു.  

Your Rating: