Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ഡയലോഗ് ഏറ്റുപറഞ്ഞ് ജോൺ എബ്രഹാം

john-abraham-mammootty

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൈറ്റ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കു പോലെ തന്നെ വൈറലായിരുന്നു സംഭാഷണങ്ങളടങ്ങിയ പ്രൊമോ വിഡിയോ. ഇപ്പോഴിതാ ആ ആകാംഷയ്ക്കു കൂടുതൽ പ്രസരിപ്പേകി മറ്റൊരു വിഡിയോ എത്തിയിരിക്കുന്നു.  മമ്മൂട്ടിയുടെ ഡയലോഗ് ബോളിവുഡിലെ ഒരു പ്രശസ്ത നടൻ ഏറ്റുപറയുകയാണു വിഡിയോയിൽ. 

'നതിങ് ഹാപ്പെൻസ് ബൈ ചാന്‍സ്, ബട്ട് ചോയ്സ്-ഡെഫനിറ്റീവ് സിംപിൾ ചോയ്സ്' എന്ന ഡയലോഗ് ഏറ്റുപറഞ്ഞത് ജോണ്‍ എബ്രഹാമാണ്. ജോൺ എബ്രഹാമിനു നന്ദി പറഞ്ഞു നായിക ഹിമ ഖുറേഷി തന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജില്‍ വിഡിയോ പങ്കുവച്ചു. അഞ്ചു സെക്കൻഡ‍് ദൈർഘ്യമേയുള്ളൂ ഈ വിഡിയോയ്ക്ക്.

ഉദയ് ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിമ ഖുറേഷിയുടെ ആദ്യ മലയാളം ചിത്രം കൂ‌ടിയാണിത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ലണ്ടനിലും ഹംഗറിയിലുമായാണു ചിത്രീകരിച്ചത്. ഈ മാസം 29നു ചിത്രം റിലീസ് ചെയ്യും. രാഹുൽ രാജ് ആണു സിനിമയ്ക്കു സംഗീതം നൽകിയത്. 

Your Rating: