നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ആരാധകവൃന്ദത്തിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മമ്മൂട്ടി മാസ് ലുക്കിലെത്തുന്ന ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
കേരളത്തിലെ 101 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടിലെ 14 സ്ക്രീനുകളിലും റിലീസിനെത്തിയിരുന്നു. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കസബയുടെ പ്രത്യേകതയമാണ്.
ചിത്രത്തിലെ ഡയലോഗുകളും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു. ‘പന്തയം വെക്കുമ്പോൾ വല്ല കോഴിയുടെയോ കഴുതയുടെയോ മുകളിൽ വെക്ക് കടുവയുടെ മുകളിൽ വക്കല്ലേ!’
‘എന്റെ നേരെ ഇനി കയ്യുയർത്താന് നീ വരുന്നത്, ഇടതു കൈ കൊണ്ട് ചോറുണ്ണാന് പഠിച്ചിട്ട് മതി..."
പൊലീസുകാരനായ രാജന്‍ സക്കറിയയുടെ കഥ പറയുന്ന ചിത്രം നവാഗതനായ നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു.