ആരാധകരെ അമ്പരിപ്പിച്ച് മമ്മൂക്കയുടെ ഫേസ്ബുക്ക് ഫോട്ടോ. പുതിയ ചിത്രം കണ്ടാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കൊന്നും അത്ര ഇഷ്ടപ്പെടാന്‍ വഴിയില്ല. തന്നെക്കാള്‍ ഉയരമുള്ള ഒരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഞാനെത്ര ചെറുതാണെന്ന ഒരു കുറിപ്പും.
‘മനസ്സിന്റെ വലുപ്പം കൊണ്ടും അഭിനയത്തിന്റെ കാര്യത്തിലായാലും... മമ്മൂക്ക എല്ലാവരെക്കാളും മുകളില്‍ തന്നെ’, ‘എന്തായാലും ഞങ്ങള്‍ ആരാധകര്‍ക്ക് മമ്മൂക്ക തന്നെയാണ് മുകളില്‍’ എന്ന് തുടങ്ങി ഒട്ടേറെ കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോയ്ക്ക് വന്നുക്കൊണ്ടിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്കും കമന്റും കൊണ്ടു മൂടിയത്. എണ്‍പതിനായിരം ലൈക്സ് ഇതിനോടകം ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.