Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹുമ ഖുറേഷിക്കൊപ്പം മമ്മൂട്ടി ലണ്ടനിൽ

huma-mammootty

ലണ്ടനിൽ ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയുടെ പുറകിൽ നിൽക്കുന്ന ചുള്ളൻ പയ്യനെ കണ്ടോ ? മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ താരം. പുതിയ ചിത്രമായ വൈറ്റിന്റെ ലൊക്കേഷനിൽ ലണ്ടനിലാണ് മമ്മൂട്ടിയും ഹുമയും.

ഉദയ് അനന്തൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. പ്രകാശ് റോയി എന്ന ബാങ്കറായാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഭാര്യ മരണപ്പെട്ടതോടെ പ്രകാശ് റോയ് യുടെ ജീവിതത്തിലേക്ക് ഒരു യുവതി കടന്ന് വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ പറയുന്നത്.

പ്രണയകാലം,കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തന്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് സംഭാഷണം.

ലണ്ടനും‍, യൂറോപ്യന്‍ രാജ്യങ്ങളുമാകും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.ഇറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം നിർമിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.