Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയഭീതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് താമസസൗകര്യവുമായി മമ്മൂട്ടി

mammmootty

പ്രളയഭീതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികൾക്ക് താമസസൗകര്യങ്ങളൊരുക്കി മമ്മൂട്ടി. നഗരത്തിന്റെ വിവിധഭാഗങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിലും ഫ്ളാറ്റുകളിലുമാണ് മമ്മൂട്ടി താമസസൗകര്യമൊരുക്കിയിരിക്കുന്നത്.

വലസരവക്കം, അണ്ണാനഗർ, അഡയാർ, വടപളനി, കോടാന്പക്കം തുടങ്ങിയ ഇരുപതോളംസ്ഥലങ്ങളിലെ വിവരങ്ങൾ മമ്മൂട്ടി ഫേസ്ബുക്കിലൂടെഅറിയിച്ചിട്ടുണ്ട്. ഒപ്പം തന്റെ വീട്ടിലേക്കു വരാമെന്നും മമ്മൂട്ടി പറയുന്നു.