Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറ്റിയത് മണ്ടത്തരം തന്നെ; മാപ്പു പറഞ്ഞ് മംമ്ത

mamta1

തെറ്റ് ആർക്കും സംഭവിക്കാം. പക്ഷേ അത് തിരുത്താൻ തയാറാകുന്നവർ വളരെ ചുരുക്കം. പ്രത്യേകിച്ച് സമൂഹ്യമാധ്യമങ്ങളിൽ സ്വയം വരുത്തിവെക്കുന്ന അബദ്ധങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുകയാണ് പലരുടെയും പതിവ്. എന്നാൽ നടി മംമ്ത അവിടെയും വേറിട്ടുനിൽക്കുന്നു.

നാടകാചാര്യന്‍ കാവാലം നാരാണയപ്പണിക്കരുടെ മരണം അനുശോചിച്ച് മംമ്ത ട്വീറ്റ് ചെയ്തത് വാർത്തയായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ പേരിന് പകരം അദ്ദേഹത്തിന്റെ മകന്റെ പേരായിരുന്നു മംമ്ത എഴുതിയത്. തെറ്റുപറ്റിയെന്ന് കണ്ട ഉടനെ മംമ്ത ട്വീറ്റ് പിൻവലിച്ചിരുന്നു.

mamtha-mistake

സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഈ വിഷയത്തിൽ മാപ്പുപറഞ്ഞ് നടി രംഗത്തെത്തി. കാവാലം നാരാണയപ്പണിക്കരുടെ മരണത്തോട് അനുബന്ധിച്ച് ഞാൻ ചെയ്ത ട്വീറ്റ് തെറ്റായിരുന്നുവെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും മംമ്ത ട്വീറ്റ് ചെയ്തു. ‘അതൊരു വലിയ മണ്ടത്തരം തന്നെയാണ്.എന്നാൽ വെറും മുപ്പത് സെക്കൻഡുകൾ മാത്രമാണ് ട്വീറ്റ് നിന്നത്. അത് അപ്പോൾ തന്നെ നീക്കം ചെയ്തിരുന്നു’- മംമ്ത പറയുന്നു.

Your Rating: