Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു ഇനി പോസ്റ്റ്‌വുമൺ

manju-warrier

മലയാളസിനിമയിൽ പല പോസ്റ്റ്മാൻമാരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായി ഒരു പോസ്റ്റ്‌വുമണെ പരിചയപ്പെടുത്തുന്നു. മഞ്ജു വാരിയർ പുതിയ ചിത്രത്തിൽ പോസ്റ്റ്‌വുമൺ ആയി എത്തുന്നു.

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവിന്റെ വ്യത്യസ്ത വേഷം. മഞ്ജു ഇത്തരത്തിലൊരു കഥാപാത്രം അവതരിപ്പിക്കുന്നതും ആദ്യമായാണ്. ചിത്രത്തിന്റെ പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

റോഷൻ ആന്‍ഡ്രൂസിന്റെ സഹായിയായിരുന്നു ആന്റണി സോണി. തിരിച്ചുവരവില്‍ മഞ്ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സഹായിയായും ആന്റണി സോണി പ്രവർത്തിച്ചിരുന്നു.

രാജേഷ് പിള്ള–കുഞ്ചാക്കോ ബോബൻ ടീമിന്റെ വേട്ടയാണ് ഈ വർഷത്തെ മഞ്ജുവിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മഞ്ജു എത്തുന്നത്. കരിയറിൽ ആദ്യമായി മഞ്ജു പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും വേട്ടയ്ക്കുണ്ട്.

ഫയർമാൻ എന്ന ചിത്രമൊരുക്കിയ ദീപു കരുണാകരന്റെ കരിങ്കുന്നം 6 ഫീറ്റ് ആണ് പ്രതീക്ഷയർപ്പിക്കുന്ന മഞ്ജുവിന്റെ മറ്റൊരു ചിത്രം. ചിത്രത്തിൽ മഞ്‌ജു വാരിയർ ജയിൽപ്പുള്ളികളുടെ വോളിബോൾ കോച്ചായിട്ടാണ് അഭിനയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.