Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം, ആത്മഹത്യ; മഞ്ജു പ്രതികരിക്കുന്നു

Manju-Warrier

ദിലീപ്–കാവ്യ മാധവൻ വിവാഹം കഴിഞ്ഞതിന് പിന്നാലെ നടി മഞ്ജു വാര്യർ വിവാഹിതയാകുന്നു എന്ന് വാർത്ത വന്നിരുന്നു. 2017ൽ നടി വിവാഹിതയായേക്കും എന്നായിരുന്നു വാർത്തകൾ വന്നത്. ഇതിനിടെ മഞ്ജു വാര്യർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും വാർത്ത പടർന്നു. ഈ വാർത്തകൾക്ക് മറുപടിയുമായി മഞ്ജു വാര്യർ രംഗത്തെത്തി.

പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതുകൊണ്ടാണ് ‌ഈ വിഷയത്തിൽ മിണ്ടാതിരിക്കുന്നതെന്ന് മഞ്ജു വാര്യര്‍ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം വാർത്തകളോട് പ്രതികരിച്ച് അനാവശ്യമായി സമയം പാഴാക്കേണ്ട കാര്യമില്ലെന്നും മഞ്ജു വ്യക്തമാക്കി.

‘അഭിനയിക്കാതിരുന്നപ്പോഴും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനൊരു ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ട്, കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. മഞ്ജു പറഞ്ഞു.

സോണി ആന്റണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തില്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമലയും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മോഹന്‍ലാല്‍ ആരാധികയുടെ റോളില്‍ ആണ് മഞ്ജു എത്തുന്നത്. 

Your Rating: