Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിലും വലിയ ആക്​ഷൻ ചിത്രം ചെയ്യണം: മോഹൻലാൽ

mohanlal-vysakh-6

കരിയറിലെ ഏറ്റവും മികച്ച ആക്​ഷൻ ചിത്രമാണ് പുലിമുരുകനെന്ന് മോഹൻലാൽ. മനുഷ്യനും മൃഗവും തമ്മിലുള്ള പ്രതികാരകഥകൾ പ്രമേയമാക്കിയ സിനിമകൾ അപൂർവമാണെന്നും പുലിമുരുകനിലും വലിയ ആക്​ഷൻ രംഗങ്ങളുള്ള സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷ തൽവാർ, നാദിയമൊയ്തു തുടങ്ങിയ താരങ്ങൾ ചിത്രം കാണാൻ എത്തിയിരുന്നു. മുംബൈയിലും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ചൈനീസ്, വിയറ്റ്നാം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

ഒക്ടോബര്‍ 7ന് തിയറ്ററുകളിലെത്തിയ പുലിമുരുകന്‍ നിലവിലുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നേറുകയാണ്. ഏറ്റവും വേഗത്തില്‍ 20 കോടി കലക്ഷൻ ലഭിച്ച മലയാള ചിത്രമായി പുലിമുരുകൻ മാറി.