Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം പുഞ്ചിരിയോടെ കണ്ട് മോഹൻലാൽ

mohanlal-image

ഞാൻ എല്ലാത്തിനെയും പുഞ്ചിരിയോടെ കാണുന്നു. ചിരിക്കുന്ന ചിത്രത്തിനൊപ്പം ഇൗ അടിക്കുറിപ്പുമായാണ് സൂപ്പർതാരം മോഹൻലാലിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. എല്ലാ വിവാദങ്ങൾക്കുമുള്ള മറുപടിയാണ് ലാലേട്ടന്റെ ഈ പുഞ്ചിരിയെന്നാണ് ആരാധകർ പറയുന്നത്.

കുറച്ച് ദിവസങ്ങളായി മോഹൻലാൽ തുടരെ തുടരെ വിവാദങ്ങളിൽ അകപ്പെടുകയായിരുന്നു. ബ്ലോഗെഴുത്തിൽ തുടങ്ങി കലാഭവൻ മണിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ടും മോഹൻലാലിനെതിരെ വിമർശനങ്ങൾ ഉയർന്നു. എന്നാൽ വിവാദങ്ങളെയെല്ലാം ഒരു െചറുപുഞ്ചിരിയോടെ മാത്രം നോക്കി കാണുകയാണ് ലാൽ.

വിവാദങ്ങളെല്ലാം ഉയർന്നിട്ടും പരസ്യമായി ഒരു പ്രതികരണത്തിനും ലാൽ ഇതുവരെ മുതിർന്നിട്ടില്ല. പക്വതയോടെ പ്രശ്നങഅങളെ നേരിടുകയാണ് അദ്ദേഹമെന്ന് ഇൗ പുതിയ ചിത്രത്തിലൂടെ വ്യക്തം.

Your Rating: