Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ കാറപകടത്തിൽപ്പെട്ടു

mohanlal-accident

മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലിമുരുകന്റെ ചിത്രീകരണസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് മോഹൻലാലിന്റെ കാർ അമിത വേഗതയില്‍ വന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ ആളുകൾ സംഭവസ്ഥലത്ത് ഓടിക്കൂടി. പൊലീസ് എത്തി ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.

ഈ വർഷം മലയാളസിനിമലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പുലിമുരുകൻ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന് ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.