Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ബ്രഹ്മാണ്ഡചിത്രം വരുന്നു

lal-sabu

ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബഡ്ജറ്റ് പ്രോജ്ക്ടുമായാണ് ഇത്തവണ ഇവർ എത്തുന്നത്. ബാഹുബലി 2, യന്തിരൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളൊരുക്കിയ സാബു സിറിൽ ആണ് സിനിമയുടെ കലാസംവിധാനം.

അദ്വൈതം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, മേഘം, രാക്കിളിപാട്ട്, കാക്കകുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒരു മരുഭൂമിക്കഥ എന്നീ മലയാളചിത്രങ്ങളിൽ സാബു സിറിൽ പ്രിയദർശനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ഏറ്റവും വിലകൂടിയ കലാസംവിധായകൻ കൂടിയാണ് സാബു. ബാഹുബലി 2 ആണ് സാബുവിന്റെ ഏറ്റവും പുതിയ ചിത്രം. പ്രകാശ് രാജ് നായകനായ സില സമയങ്ങളിൽ എന്ന ചിത്രത്തിലാണ് പ്രിയദർശനും സാബുവും അവസാനം ഒന്നിച്ചത്.

2012ൽ പ്രിയദര്‍ശന്‍ ഒരുക്കിയ ബോളിവുഡ് ചിത്രം തേസിന് ശേഷം മോഹൻലാലും സാബുവും വീണ്ടും ഒന്നിക്കുകയാണ് പുതിയ പ്രോജക്ടിലൂടെ. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒപ്പം 50 കോടി കലക്ഷൻ നേടിയിരുന്നു.