Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പുവിനൊപ്പം മോഹൻലാ‍ൽ; ഫോട്ടോ തരംഗമാകുന്നു

mohanlal-pranav പ്രണവിനൊപ്പം മോഹൻലാൽ

മോഹൻലാലും അപ്പുവുമൊത്തുള്ള ഒരു ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. പ്രണവ് മോഹന്‍ലാലിന്റെ വീട്ടിലെ വിളിപ്പേരാണ് അപ്പു. പ്രണവുമൊത്തുള്ള പുതിയ ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തെക്കുറിച്ചാണത്. അഭിനയത്തിലേക്കു കടക്കുന്നതിനുള്ള മുന്നോടിയായാണോ ഫേസ്ബുക്കിലേക്കുള്ള പ്രണവിന്റെ വരവെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സിനിമയിലൂടെയും അല്ലാതെയും ഒരുപാട് ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ മകനെന്നതിലുപരി തന്റെ സ്വഭാവത്തിലൂടെ മലയാളികളുടെ ഇഷ്ടങ്ങളിലൊരാളായി പ്രണവ് മാറി.

എന്നും എവിടെയും ഒളിച്ചൊതുങ്ങുന്ന പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ’ദൃശ്യ’ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ സംവിധായകന്റെ അസോഷ്യേറ്റായി പ്രവർത്തിച്ചുകൊണ്ടാണ് വീണ്ടും സിനിമയിലെത്തുന്നത്. ജീത്തുവിന്റെ തന്നെ അടുത്ത ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് പ്രവർത്തിച്ചിരുന്നു. ജീത്തുവിന്റെ പുതിയ പൃഥ്വിരാജ് പ്രോജക്ടിലും പ്രണവ് സംവിധാന സഹായി ആയി പ്രണവ് ഉണ്ടാകുമെന്നും കേൾക്കുന്നു.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹൻലാലിന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സഹസംവിധായകനായി താരപുത്രൻ തമിഴിൽ പ്രത്യക്ഷപ്പെട്ടത്. ഈ പാദ തുടരുന്ന പ്രണവ് ഭാവിയിൽ മലയാളത്തിലെ മികച്ച ഒരു സംവിധായകനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.