Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയില്‍ ഏറ്റവും ആകര്‍ഷണീയയായ സ്ത്രീ; നിവിൻ പറയുന്നു

nivin-anjali നിവിൻ, അഞ്ജലി മേനോന്‍

മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി. എന്നാൽ‌ നിവിൻ പോളി മറ്റൊരാളുടെ ഭയങ്കര ആരാധകനാണ്.

മലയാള സിനിമാ മേഖലയില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള സ്ത്രീയായി നിവിൻ തോന്നിയിട്ടുള്ളതും ഇവരെ തന്നെ. മലയാളത്തിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായി അവരോധിച്ചിരിക്കുന്നത് സംവിധായിക അഞ്ജലി മേനോനെയാണ്.

സൗന്ദര്യത്തിന് പുറമേ സന്തോഷവും പോസിറ്റീവായ മനോഭാവമുള്ള ആളാണ് അവർ. ജോലിയിലും സമീപനത്തിലും അവര്‍ ഇത് കാത്തുസൂക്ഷിക്കാറുണ്ട്. അഞ്ജലി മേനോന്റെ അത്ര ക്ലാസിക് ലുക്കുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും നിവിന്‍ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം തുറന്നുപറഞ്ഞത്. സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ പോളി പറഞ്ഞു.

Your Rating: