Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകകണ്ണിന്റെ വെളിച്ചത്തിൽ അവർ ‘ഒപ്പം’ കണ്ടു

oppam

ഉൾക്കാഴ്ചയുടെ വെളിച്ചത്തിൽ കൂട്ടുകാർക്കൊപ്പം ഒപ്പം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ അന്ധവിദ്യാലയങ്ങളിലെ വിദ്യാർഥികൾ. ജില്ലയിലെ നാല് സ്കൂളുകളിൽ നിന്ന് 150ഓളം വിദ്യാർഥികളാണ് തിങ്കളാഴ്ച പെരിന്തല്‍മണ്ണ വിസ്മയ തിയറ്ററില്‍ മോഹൻലാൽ നായകനായ ഒപ്പം കാണാൻ എത്തിയത്. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെയും വി വണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം.

ഞങ്ങള്‍ക്കൊരു നല്ലസിനിമ കാണണമെന്ന അന്ധവിദ്യാര്‍ഥികളുടെ സ്വപ്‌നസാഫല്യമായിരുന്നു ഈ പ്രദർശനം. രംഗങ്ങളെല്ലാം അവർ കേട്ട് ആസ്വദിച്ചു. ഞങ്ങള്‍ക്കൊരു സിനിമ കാണിച്ചുതരുമോയെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തില്‍നിന്നാണ് പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്തത്.

അന്ധരായവര്‍ക്ക് സിനിമയെങ്ങനെ ആസ്വദിക്കാനാവുമെന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പെരിന്തല്‍മണ്ണ ഐ കെയര്‍ തൊഴില്‍കേന്ദ്രത്തിലെ അന്ധരായ പരിശീലകര്‍, കുട്ടികളുടെ രക്ഷിതാക്കള്‍, രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരും പ്രദര്‍ശനത്തിനെത്തി.  

Your Rating: