Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ആക്​ഷൻ ഒറിജിനൽ; പുലിമുരുകൻ മേക്കിങ് വിഡിയോ

lal

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തിയത്. മലയാളത്തിൽ ഇതുവരെ കാണാത്ത കിടിലൻ ആക്​ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹൻലാൽ അഭിനയിച്ചത്.

സംവിധായകൻ വൈശാഖും ചിത്രത്തിന്റെ പലഘട്ടങ്ങളിൽ ജീവൻ പണയം വച്ചുള്ള ആക്​ഷൻ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വിഡിയോയിൽ ആണ് ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി ഒരുക്കിയ ‘പുലിമുരുകൻ’ മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാർകുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്നാം, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകൻ ചിത്രീകരിച്ചത്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന പുലിമുരുകന്റെ രചന നിർവഹിച്ചത് ഉദയകൃഷ്ണയാണ്.  

Your Rating: