Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ വാരി മമ്മൂട്ടിയുടെ പുതിയ നിയമം

mammootty

മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തിയ പുതിയനിയമം ബോക്സ്ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ഫെബ്രുവരി 12ന് റിലീസിനെത്തിയ ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷൻ 5.98 കോടി രൂപയാണ്.

mammootty'

സംവിധാകയൻ എ.കെ സാജന്റെ കരിയറിലെയും ഏറ്റവും മികച്ച വിജയമാണ് പുതിയനിയമം. ഫാമിലിത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. എ.കെ സാജൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും.

mammootty-nayanthara

നയൻതാര–മമ്മൂട്ടി ജോഡികളുടെ പ്രകടനം തന്നെയാണ് മറ്റൊരു ആകർഷണം. മലയാളത്തിലെ വിജയജോഡികളായി മാറുകയാണ് മമ്മൂട്ടിയും നയൻതാരയും. ഇരുവരും ഒന്നിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭാസ്കർ ദ് റാസ്ക്കലും വൻവിജയമായിരുന്നു.

Your Rating: