Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ അല്ലായിരുന്നെങ്കിൽ ആ സിനിമ ഞാൻ ചെയ്യില്ലായിരുന്നു: റഹ്മാൻ

rahman-lal

ജനതാ ഗാരേജിൽ അഭിനയിക്കാൻ കാരണം മോഹൻലാൽ ആണെന്ന് നടൻ റഹ്മാൻ. മോഹൻലാൽ ഈ ചിത്രത്തിൽ ഉള്ളതുകൊണ്ടുമാത്രമാണ് ചെറിയ വേഷമാണെങ്കിൽ പോലും സിനിമയിൽ അഭിനിക്കാൻ തീരുമാനിച്ചതെന്ന് റഹ്മാൻ പറയുന്നു.

Madhurakkinavil Rehman 12-09-2016 | Manorama News

‘തിയറ്ററിൽ നന്നായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് ജനതാ ഗാരേജ്. അതിൽ തനിക്ക് അഞ്ചെട്ടു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളായിരുന്നു. അതിൽ ജൂനിയർ എൻടിആറിനെയും മോഹൻലാലിനെയും വച്ചുള്ള സ്ക്രിപ്റ്റും കഥയുമായിരുന്നു.

ഒരു ഫ്ലാഷ്ബാക്കിൽ വന്നു പോകുന്ന റോൾ മാത്രമേ ഉള്ളൂ എന്റേത്. വേണമെങ്കിൽ അത് തനിക്ക് പറ്റില്ലാ എന്നു പറയാമായിരുന്നു. അതിൽ മോഹൻലാൽ അല്ലാതെ വേറെ ആരെങ്കിലുമായിരുന്നു കൂടെ അഭിനയിക്കുന്നതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു. മോഹൻലാലിനോട് ഉള്ള ഒരു അടുപ്പവും സ്നേഹവുമാണ് അതിന് കാരണം. അത് തന്റെ ത്യാഗമാണ്.’– റഹ്മാൻ പറഞ്ഞു. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. 

Your Rating: